ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം

Axarpatel

ചെന്നൈ ടെസ്റ്റില്‍ 482 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 53/3 എന്ന നിലയില്‍. രണ്ട് ദിവസം അവശേഷിക്കെ ഏഴ് വിക്കറ്റ് കൈവശമുള്ള സന്ദര്‍ശകര്‍ നേടേണ്ടത് 429 റണ്‍സെന്ന വലിയ ലക്ഷ്യമാണ്. 19 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സും 2 റണ്‍സ് നേടി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.

ഇന്ന് ഓപ്പണര്‍മാരായ റോറി ബേണ്‍സിനെയും(25) ഡൊമിനിക് സിബ്ലേയെയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സിബ്ലേയെയും നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീഷിനെയും അക്സര്‍ പട്ടേല്‍ പുറത്താക്കി.

Previous articleമുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും
Next articleനെയ്മറിനെ പോലെയുള്ള താരങ്ങളെ റഫറിമാർ കൂടുതൽ സംരക്ഷിക്കണമെന്ന് ബാഴ്‌സലോണ പരിശീലകൻ