ഇംഗ്ലണ്ടിന് ടെസ്റ്റിൽ കഷ്ടകാലം തുടരുന്നു, ആന്റിഗ്വയിൽ നാല് വിക്കറ്റ് നഷ്ടം

Sports Correspondent

ടെസ്റ്റ് ഫോര്‍മാറ്റിൽ ഇംഗ്ലണ്ടിന്റെ ശനിദശ തുടരുന്നു. ഇന്ന് ആന്റിഗ്വയിൽ വെസ്റ്റിന്‍ഡീസിനെതിരെ ഒന്നാം ദിവസം ലഞ്ച് ബ്രേക്കിന് ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 57/4 എന്ന നിലയിലാണ്.

Westindies

കെമര്‍ റോച്ച് ആണ് രണ്ട് വിക്കറ്റുമായി ഇംഗ്ലണ്ടിന് പ്രഹരമേല്പിച്ചത്. 20 റൺസ് നേടിയ ഡാനിയേൽ ലോറന്‍സും 13 റൺസ് നേടി ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് വേണ്ടി രണ്ടക്ക സ്കോര്‍ കടന്ന താരങ്ങള്‍.

ഇംഗ്ലണ്ടിനായി 5 റൺസ് വീതം നേടി ബെന്‍ സ്റ്റോക്സും ജോണി ബൈര്‍സ്റ്റോയുമാണ് ക്രീസിലുള്ളത്.