ലീഡ് 37 റൺസ് മാത്രം, കൈവശമുള്ളത് 1 വിക്കറ്റ്, ഇംഗ്ലണ്ടിന്റെ തോല്‍വി ഉറപ്പ്

Matthenrynewzealand

എഡ്ജ്ബാസ്റ്റണിൽ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞപ്പോള്‍ പരമ്പര സ്വന്തമാക്കുവാന്‍ ന്യൂസിലാണ്ടിന് മികച്ച സാധ്യത. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 122/9 എന്ന നിലയിലാണ്. വെറും 37 റൺസിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്.

തോല്‍വി ഒഴിവാക്കുവാന്‍ മഹേന്ദ്രജാലം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് സാധിക്കൂ എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. 29 റൺസ് നേടിയ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മൂന്ന് വീതം വിക്കറ്റുമായി മാറ്റ് ഹെന്‍റിയും നീൽ വാഗ്നറുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. അജാസ് പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Previous articleഡെന്മാർക്കിൽ നിന്ന് ആശ്വാസ വാർത്ത, എറിക്സന്റെ ആരോഗ്യ നിലയിൽ പുരോഗതി
Next articleവേദനയിലും കരുത്തായി താരങ്ങളും ആരാധകരും