ഓസ്ട്രേലിയയ്ക്കെതിരെയുള്ള വിജയം, ടി20 ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇനി ഇംഗ്ലണ്ടിന്

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര 2-0 ന് വിജയിച്ചതോടെ ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ഇംഗ്ലണ്ട്. ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയെക്കാള്‍ നാല് പോയിന്റ് പിന്നിലായിരുന്നു ഇംഗ്ലണ്ട് പരമ്പര തുടങ്ങുന്നതിന് മുമ്പ്. ഓസ്ട്രേലിയയ്ക്ക് 275 പോയിന്റും ഇംഗ്ലണ്ടിന് 271 പോയിന്റുമായിരുന്നത് ഈ രണ്ട് വിജയത്തോടെ മാറി മറിഞ്ഞിട്ടുണ്ട്.

ഓസ്ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് ടി20യിലും ഒന്നാം സ്ഥാനം അലങ്കരിക്കുകയാണ് ഇതോടെ. ഏകദിനത്തിലെ ഒന്നാം സ്ഥാനക്കാര്‍ കൂടിയാണ് ഇംഗ്ലണ്ട്. ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. പാക്കിസ്ഥാന്‍ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതും നിലകൊള്ളുന്നു.

Advertisement