അവസരങ്ങള്‍ കൈവിട്ട് ഇംഗ്ലണ്ട്, വിന്‍ഡീസിനു ഒരു വിക്കറ്റ് മാത്രം നഷ്ടം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ആദ്യ സെഷനുമായി വിന്‍ഡീസ്. 30/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനെതിരെ സ്റ്റുവര്‍ട് ബ്രോഡ് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഫീല്‍ഡിംഗും റിവ്യൂ സിസ്റ്റവും ഇംഗ്ലണ്ടിനെതിരെ തിരിയുകയായിരുന്നു. ജോണ്‍ കാംപെലും ക്രെയിഗ് ബ്രാത‍്‍വൈറ്റും കൂടി 70 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്ത ശേഷം സ്റ്റോക്സ് കാംപെലിനു പുറത്താക്കുകയായിരുന്നു.

47 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് മാത്രമാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ബ്രാത്‍വൈറ്റ് 48 റണ്‍സും ഷായി ഹോപ് 22 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് വിന്‍ഡീസ് നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സ്കോറിനു 61 റണ്‍സ് പിന്നിലായാണ് വിന്‍ഡീസ് നിലകൊള്ളുന്നത്.

Previous articleഗോവയ്ക്ക് മുന്നിൽ വീണ്ടും മുംബൈ മുട്ടുകുത്തി
Next articleശൈലി മാറ്റില്ല, നിലപാട് ഉറപ്പിച്ച് സാരി