ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾ പരമ്പര സ്വന്തമാക്കി

Newsroom

Picsart 22 09 22 01 38 11 795

രണ്ടാം ഏകദിനവും വിജയിച്ച് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിന് എതിരായ പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിനെ 245 റൺസിന് ഓൾ ഔട്ട് ആക്കി 88 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 334 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 245 റൺസിന് പുറത്തായി. 4 വിക്കറ്റെടുത്ത രേണുക സിംഗ് ഇന്ത്യക്കായി തിളങ്ങി.

Harmanpreetkaur ഹര്‍മ്മന്‍പ്രീത്

58 പന്തിൽ നിന്ന് 65 റൺസ് എടുത്ത ഡാനി വ്യാട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ഹേമലത 2 വിക്കറ്റും ദീപ്തി ഷെഫാലി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ആയിരുന്നു ഇന്ത്യ 333/5 എന്ന കൂറ്റന്‍ സ്കോര്‍ നേടിയത്. . സ്മൃതി മന്ഥാന(40), ഹര്‍ലീന്‍ ഡിയോള്‍(58) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യയ്ക്ക് സഹായകരമായപ്പോള്‍ 111 പന്തിൽ പുറത്താകാതെ 143 റൺസ് നേടിയ ഹര്‍മ്മന്‍പ്രീതിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.

ഇന്ത്യ

18 ഫോറും 4 സിക്സും അടക്കം ആയിരുന്നു കൗറിന്റെ ഇന്നിംഗ്സ്. നാലാം വിക്കറ്റിൽ ഹര്‍ലീനുമായി താരം 213 റൺസ് കൂട്ടുകെട്ടാണ് നേടിയത്.