ദക്ഷിണാഫ്രിക്കയെ അടിച്ചു പറത്തി ഇംഗ്ലണ്ട്, ടി20യിൽ സ്വന്തം നാട്ടിലെ ഉയർന്ന സ്കോർ

Newsroom

20220728 005310

ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ന് പറക്കുക ആയിരുന്നു. അല്ല അവരെ അടിച്ച് പറത്തുക ആയിരുന്നു. ഇന്ന് നടന്ന ആദ്യ ടി20യിൽ 234/6 റൺസ് ആണ് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് അടിച്ചത്. അവരുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടി20 ടോട്ടൽ. ഇംഗ്ലണ്ട് അവരുടെ സ്വന്തം നാട്ടിൽ വെച്ച് ഇതുവരെ അടിച്ച ഏറ്റവും ഉയർന്ന സ്കോറും.
20220728 005259
ബെയർ സ്റ്റോ, മൊയീൻ അലി, മലൻ, ബട്ലർ എന്നിവർ എല്ലാം ഇന്ന് തൊട്ടതല്ലാം ബൗണ്ടറി ആയിരുന്നു. 20 സിക്സുകൾ ആണ് ഇംഗ്ലണ്ട് ആകെ ഇന്ന് അടിച്ചത്. ബെയർ സ്റ്റോ 53 പന്തിൽ 90 റൺസുമായി ടോപ് സ്കോറർ ആയി. 8 സിക്സും 3 ഫോറും ബെയർസ്റ്റോ അടിച്ചു. മൊയീൻ അലി വെറും 18 പന്തിൽ ആണ് 52 റൺസ് അടിച്ചത്. ആറ് സിക്സ് ഇതിൽ ഉൾപ്പെടുന്നു.

മലൻ 23 പന്തിൽ 43 റൺസും ബട്ലർ 8 പന്തിൽ 22 റൺസും അടിച്ചു. ലുംഗി എൻഡിഡി ദക്ഷിണാഫ്രിക്കക്ക് ആയി 5 വിക്കറ്റ് വീഴ്ത്തി എങ്കിലും ഇതൊന്നും റൺ വേഗത കുറച്ചില്ല.