വിക്കറ്റ് നഷ്ടമില്ലാതെ ഒരു സെഷന്‍, ഇംഗ്ലണ്ട് പൊരുതുന്നു

- Advertisement -

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ അതിജീവനത്തിന്റെ രൂപമായി ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്സും. ഇന്ന് ടെസ്റ്റിന്റെ നാലാം ദിവസത്തെ രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് പിടിച്ചു നില്‍ക്കുന്നതിനു ഈ കൂട്ടുകെട്ട് സഹായിക്കുകയായിരുന്നു. 111 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 348 റണ്‍സായി ചുരുക്കിയിട്ടുണ്ട്. ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 173/4 എന്ന നിലയിലാണ്.

67 റണ്‍സുമായി ജോസ് ബട‍്‍ലറും 42 റണ്‍സ് നേടി ബെന്‍ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത്നില്പിന്റെ പ്രതിരൂപങ്ങളായി മാറിയിട്ടുള്ളത്. ഈ മത്സരത്തില്‍ ഇംഗ്ലണ്ടിനു വിക്കറ്റ് നഷ്ടമില്ലാത്ത ആദ്യ സെഷന്‍ കൂടിയാണ് ഇത്. അടുത്ത സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാന ദിവസത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് കൂട്ട് കെട്ട് ഇന്നത്തെ അവസാന സെഷനു തയ്യാറാകുന്നത്.

Advertisement