സേഥിയ്ക്ക് പകരമെത്തുക എഹ്സാന്‍ മാനി

- Advertisement -

പടിയിറങ്ങിയ നജാം സേഥിയ്ക്ക് പകരം എഹ്സാന്‍ മാനി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്തെത്തും. 2020ല്‍ അവസാനിക്കാനിരുന്ന കരാറിനു ഏറെ മുമ്പ് തന്നെ സേഥി തന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഐസിസി മുന്‍ പ്രസിഡന്റ് എഹ്സാന്‍ മാനി പകരം ചുമതലയിലെത്തുമെന്നാണ് അറിയുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രിയായി ചുമതലയേറ്റത്തിനെത്തുടര്‍ന്നാണ് സേഥി രാജി വെച്ചത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് ഭരണ ഘടന പ്രകാരം ബോര്‍ഡിന്റെ പേട്രണ്‍ ആയ ഇമ്രാന്‍ ഖാനാണ് എഹ്സാന്‍ മാനിയുടെ പേര് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനു നിര്‍ദ്ദേശിച്ചത്.

Advertisement