ലോര്‍ഡ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്, കുല്‍ദീപും പുജാരയും ടീമില്‍, പോപ്പിനു അരങ്ങേറ്റം

ലോര്‍ഡ്സില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിലെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ രണ്ട് മാറ്റങ്ങളോടെയാണ് മത്സരത്തിനിറങ്ങുന്നത്. ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പുജാരയും ഉമേഷ് യാദവിനു പകരം കുല്‍ദീപ് യാദവും ടീമിലത്തി. ഇംഗ്ലണ്ട് ടീമില്‍ ഒല്ലി പോപ് അരങ്ങേറ്റം നടത്തും. ബെന്‍ സ്റ്റോക്സിനു പകരം ക്രിസ് വോക്സും ടീമിലെത്തി.

ഇന്ത്യ : മുരളി വിജയം, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ

ഇംഗ്ലണ്ട്: അലിസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്സ്, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, സാം കറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial