മലന്റെ ബാറ്റിംഗ് വിദേശ പിച്ചുകളിലാവും മെച്ചമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് മുഖ്യ സെലക്ടര്‍

ദാവീദ് മലന്റെ ബാറ്റിംഗ് ഇംഗ്ലണ്ടിലേതിനു അപേക്ഷിച്ച് മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത്. ബോര്‍ഡിന്റെ ഒൗദ്യോഗിക കുറിപ്പിലാണ് തന്റെ അഭിപ്രായം എഡ് സ്മിത്ത് പങ്കുവെച്ചത്. ഈ സീസണില്‍ താരം ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലെന്നാണ് ദാവീദ് മലനെ ഒഴിവാക്കി ഒല്ലി പോപിനെ ലോര്‍ഡ്സ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രേരിപ്പിച്ചതെന്നും എഡ് സ്മിത്ത് പറയുന്നു.

എഡ് സ്മിത്തിന്റെ ഈ കമന്റ് താരത്തിനു ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സ്ഥാനം നേടുന്നതിനു തടസ്സമാകുമെന്നാണ് അറിയുന്നത്. ഈ തീരുമാനങ്ങള്‍ താരത്തോട് നേരിട്ട് അറിയിച്ചിട്ടുണ്ടെന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ ആഷസ് പരമ്പരയ്ക്കില്‍ വാക്കയില്‍ 140 റണ്‍സ് നേടിയ താരത്തെ ഇംഗ്ലണ്ട് പാടെ തള്ളിക്കളയില്ലെന്ന് വേണം വിശ്വസിക്കാന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial