റോസ് ബൗളില്‍ ടോസ് നേടി ഇംഗ്ലണ്ട്, ബാറ്റിംഗ് തിരഞ്ഞെടുത്തു

സൗത്താംപ്ടണിലെ റോസ് ബൗളില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.. പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-1 നു മുന്നിലാണ്. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചപ്പോള്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നലെ തന്നെ തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചിരുന്നു. സാം കുറനും മോയിന്‍ അലിയും ക്രിസ് വോക്സിനും ഒല്ലി പോപ്പിനും പകരം ടീമിലെത്തുമ്പോള്‍ ഇന്ത്യന്‍ ടീം മാറ്റങ്ങളൊന്നുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് കോഹ്‍ലിയുടെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ മാറ്റമില്ലാതെ കളിക്കുന്നത്.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്സ്, ജോ റൂട്ട്, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍

ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Previous articleകേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ തായ്‌ലൻഡിൽ
Next articleറൊണാൾഡോ റയലിൽ വരുത്തിയ ശൂന്യത ബെയ്ലിന് നികത്താനാവുമെന്ന് ഗിഗ്‌സ്