റൊണാൾഡോ റയലിൽ വരുത്തിയ ശൂന്യത ബെയ്ലിന് നികത്താനാവുമെന്ന് ഗിഗ്‌സ്

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫറോടെ റയൽ മാഡ്രിഡ് ആക്രമണ നിരയിൽ വന്ന ശൂന്യത ബെയ്ലിന് നികത്താനാവുമെന്ന് വെയിൽസ്‌ പരിശീലകനും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഗിഗ്‌സ്. 29കാരനായ ബെയ്ലിന് റൊണാൾഡോയുടെ അഭാവത്തിൽ റയലിന്റെ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്നും ഗിഗ്‌സ് കൂട്ടിച്ചേർത്തു.

ഗാരെത് ബെയ്ൽ മികച്ച അനുഭവ സമ്പത്തുള്ള താരമാണെന്നും റയൽ മാഡ്രിഡിൽ വർഷങ്ങളായി തുടരുന്ന താരമായത്കൊണ്ട് റൊണാൾഡോയുടെ അഭാവം നികത്താൻ കഴിയുമെന്നും ഗിഗ്‌സ് പറഞ്ഞു. വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് ശീലമുള്ള ബെയ്ലിന് ഈ വർഷം റയൽ മാഡ്രിഡിന്റെ പ്രധാന താരമായി മാറാൻ കഴിയുമെന്നും ഗിഗ്‌സ് കൂട്ടിച്ചേർത്തു.

Previous articleറോസ് ബൗളില്‍ ടോസ് നേടി ഇംഗ്ലണ്ട്, ബാറ്റിംഗ് തിരഞ്ഞെടുത്തു
Next articleഏഷ്യയുടെ കരുത്തായി കുറാഷ്