ശ്രീലങ്കയുടെ നാണക്കേട് തുടരുന്നു, മൂന്നാം ടി20യിലും കനത്ത തോല്‍വി

ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി ശ്രീലങ്ക. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലുംം ചെറുത്ത്നില്പ് പോലുമില്ലാതെയാണ് ശ്രീലങ്ക കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 18.5 ഓവറിൽ 91 റൺസ് മാത്രമാണ് നേടിയത്. 89 റൺസിന്റെ വിജയം ആണ് ശ്രീലങ്ക നേടിയത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയും ദാവിദ് മലനും ചേര്‍ന്ന് നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം വന്ന താരങ്ങള്‍ക്ക് മികവ് പുലര്‍ത്താനായില്ലെങ്കിലും മികച്ച സ്കോറിലേക്ക് ഇംഗ്ലണ്ട് നീങ്ങുകയായിരുന്നു. ബൈര്‍സ്റ്റോ 51 റൺസ് നേടിയപ്പോള്‍ മലന്‍ 48 പന്തിൽ 76 റൺസ് നേടി.

England

പിന്നീട് വന്ന താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോര്‍ നേടാനായില്ല. ശ്രീലങ്കന്‍ ബൗളര്‍മാരിൽ ദുഷ്മന്ത ചമീര 4 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതൽ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഡേവിഡ് വില്ലി മൂന്നും സാം കറന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 20 റൺസ് നേടിയ 10ാമത് ക്രീസിലെത്തിയ ബിനൂര ഫെര്‍മാണ്ടോ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒഷാഡ ഫെര്‍ണാണ്ടോ 19 റൺസ് നേടി.