ഇംഗ്ലണ്ടിന്റെ ജൈത്ര യാത്ര തുടരുന്നു, ശ്രീലങ്കയുടെ കഷ്ട കാലവും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ധനന്‍ജയ ഡി സിൽവയും വാലറ്റവും ചേര്‍ന്ന് ടീം സ്കോര്‍ 241/9 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും ലങ്കയുടെ ഈ സ്കോര്‍ 42 പന്ത് ബാക്കി നില്‍ക്കവേ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇംഗ്ലണ്ട്. ജയത്തോടെ പരമ്പര ഇംഗ്ലണ്ട് 2-0ന് സ്വന്തമാക്കി.

ജേസൺ റോയ്(60), ജോണി ബൈര്‍സ്റ്റോ(29), ജോ റൂട്ട്(68*), ഓയിന്‍ മോര്‍ഗന്‍(75*) എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ അനായാസ ജയം സാധ്യമാക്കിയത്. ഇംഗ്ലണ്ടിന്റെ സീനിയര്‍ താരങ്ങള്‍ മൂന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടുകെട്ടാണ് നേടിയത്.

Samcurran

5 വിക്കറ്റ് നേടിയ സാം കറന്‍ ആണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.