ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇംഗ്ലണ്ട്

- Advertisement -

സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും ഇംഗ്ലണ്ടിന് അടുത്ത രണ്ട് ടെസ്റ്റുകളിലും വിന്‍ഡീസിനെ പരാജയപ്പെടുത്തി 2-1 ന് പരമ്പര സ്വന്തമാക്കാനായതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. 226 പോയിന്റുള്ള ഇംഗ്ലണ്ട് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്.

ഇന്ത്യ 360 പോയിന്റും ഓസ്ട്രേലിയ 296 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്. അതേ സമയം വിന്‍ഡീസ് 40 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. പരമ്പരയ്ക്ക് മുമ്പെ ഇംഗ്ലണ്ട് ന്യൂസിലാണ്ടിന് പിന്നില്‍ 146 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു. 180 പോയിന്റായിരുന്നു ന്യൂസിലാണ്ടിനുണ്ടായിരുന്നത്.

പാക്കിസ്ഥാനുമായി ആണ് ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര. ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിലാണ് ആദ്യ ടെസ്റ്റ്. പിന്നീടുള്ള ടെസ്റ്റുകള്‍ സൗത്താംപ്ടണില്‍ നടക്കും.

Advertisement