എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ അവസാനിച്ചു – മൈക്കൽ വോൺ

ഇംഗ്ലണ്ടിന്റെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ സാധ്യതകള്‍ അവസാനിച്ചുവെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. 250ന് മേലെ ലീഡ് നേടിയ ഇന്ത്യയുടെ കൈവശം ഇനിയും ഏഴ് വിക്കറ്റാണുള്ളത്. അതിനാൽ തന്നെ 400ന് അടുത്തുള്ള ലീഡാവും ടീം ലക്ഷ്യം വയ്ക്കുന്നത്.

ഇംഗ്ലണ്ടിന് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ബൗളിംഗിനെതിരെ ഇത്രയും റൺസ് കണ്ടെത്തുക പ്രയാസം ആയിരിക്കുമെന്നും ഇന്ത്യ ഒരു 150 റൺസ് കൂടി ഇനി നേടിയാൽ തന്നെ ലീഡ് നാനൂറാവും എന്നത് തന്നെ പ്രയാസമേറിയ ലക്ഷ്യമായിരിക്കും ഇംഗ്ലണ്ട് ചേസ് ചെയ്യേണ്ടി വരികയെന്നും വോൺ വ്യക്തമാക്കി.

മത്സരം സമനിലയില്‍ ആയാൽ പോലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിലെ ചരിത്രപരമായ പരമ്പര വിജയം സ്വന്തമാക്കുവാനാകും.