ഇന്ത്യയെ നേരിടുന്ന ഇംഗ്ലണ്ട് ഇലവന്‍ അറിയാം

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെയുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മാറ്റി വയ്ക്കുകയായിരുന്നു. പരമ്പരയിൽ ഇംഗ്ലണ്ട് 1-2ന് പിന്നിലാണ്. ജാമി ഓവര്‍ട്ടണ് പകരം ജെയിംസ് ആന്‍ഡേഴ്സൺ ടീമിലേക്ക് എത്തുന്നു എന്നതാണ് ഏക മാറ്റം. ജാമി മികച്ച ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ പുറത്തെടുത്തത്.

ബെന്‍ സ്റ്റോക്സും ബ്രണ്ടന്‍ മക്കല്ലവും ചുമതലയേറ്റ ശേഷം ഇംഗ്ലണ്ട് ഫയര്‍ബ്രാന്‍ഡ് ശൈലിയിൽ ഉള്ള ക്രിക്കറ്റ് ആണ് പുറത്തെടുത്തിട്ടുള്ളത്.

ഇംഗ്ലണ്ട്: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes (c), Sam Billings (w), Matthew Potts, Stuart Broad, Jack Leach, James Anderson.