ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്റെ മെന്ററായി യൂസഫ് പത്താന്‍

യൂസഫ് പത്താന്‍ ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്റെ മെന്റര്‍ ആയി എത്തുന്നു. യാതൊരു പ്രതിഫലവും പറ്റാതെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നാണ് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ സിഇഒ അറിയിച്ചത്. ബറോഡയുടെ ജൂനിയര്‍ സീനിയര്‍ താരങ്ങളുമായി യൂസഫ് പത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

സഹോദരന്‍ ഇര്‍ഫാന്‍ പത്താനോടൊപ്പം ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്‍സ് ആരംഭിച്ചിരുന്നു യൂസഫ് പത്താന്‍. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളിലും 22 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും യൂസഫ് പത്താന്‍ കളിച്ചിട്ടുണ്ട്.