നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് വിജയിക്കുവാന്‍ 38 റൺസ്

Joeroot

ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പ് നാലാം ദിവസം ആദ്യ പന്തിൽ തന്നെ അവസാനിപ്പിച്ച് ട്രെന്റ് ബോള്‍ട്ട്. 15 റൺസ് നേടിയ ഒല്ലി സ്റ്റോണിനെ നാലാം ദിവസത്തെ ആദ്യ പന്തിൽ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 122 റൺസിൽ അവസാനിച്ചു.

38 റൺസാണ് ന്യൂസിലാണ്ട് എഡ്ജ്ബാസ്റ്റണിലെ വിജയത്തിനും പരമ്പരയ്ക്കുമായി നേടേണ്ടത്. ആദ്യ സെഷനിലെ ഏതാനും ഓവറുകളിൽ തന്നെ ന്യൂസിലാണ്ട് സംഘം ഈ ലക്ഷ്യം നേടുമന്ന് ഉറപ്പാണ്.

29 റൺസ് നേടിയ മാര്‍ക്ക് വുഡ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഒല്ലി പോപ്(23) ഇരുപത് റൺസിന് മേലെ സ്കോര്‍ നേടിയ മറ്റൊരു താരം. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റിയും നീൽ വാഗ്നറും മൂന്ന് വിക്കറ്റും അജാസ് പട്ടേലും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റും നേടി.

Previous articleടീമംഗങ്ങളോട് ആവശ്യപ്പെട്ടത് ശതകവും അര്‍ദ്ധ ശതകങ്ങളും നേടുവാന്‍ – ഡീൻ എൽഗാര്‍
Next articleഷിബിൻ രാജ് ഇനി ശ്രീനിധി എഫ് സിയുടെ വല കാക്കും