ഷിബിൻ രാജ് ഇനി ശ്രീനിധി എഫ് സിയുടെ വല കാക്കും

Img 20210613 151249
Credit: Twitter

ഒരു മലയാളി ഗോൾ കീപ്പർ കൂടെ ശ്രീനിധി എഫ് സിയിൽ എത്തി. ഉബൈദ് സി കെയെ സൈൻ ചെയ്ത ശ്രീനിധി എഫ് സി മറ്റൊരു മലയാളി ഗോൾ കീപ്പറായ ഷിബിൻ രാജിനെയും സൈൻ ചെയ്തു. കഴിഞ്ഞ സീസണിൽ ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയായിരുന്നു ഷിബിൻ രാജ് കളിച്ചിരുന്നത്. ചർച്ചിലിന് വേണ്ടി 8 മത്സരങ്ങളോളം കഴിഞ്ഞ ഐ ലീഗ് സീസണിൽ ഷിബിൻ കളിച്ചിരുന്നു.

താരം ഒരു വർഷത്തേക്കുള്ള കരാർ ശ്രീനിധി ക്ലബുമായി ഒപ്പുവെച്ചു. അടുത്ത സീസണിൽ ഐ ലീഗിൽ അരങ്ങേറാൻ നിൽക്കുന്ന ടീമാണ് ശ്രീനിധി എഫ് സി. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിലും ഗോകുലം കേരളയിലും ശിബിൻ കളിച്ചിട്ടുണ്ട്. കോഴിക്കോടുകാരനായ ഷിബിൻ രാജ് ഇന്ത്യ എയർ ഫോഴ്സിന്റെ താരമായിരുന്നു. മുമ്പ് രണ്ട് സീസണുകളിൽ മോഹൻ ബഗാനൊപ്പവും ഷിബിൻ ഉണ്ടായിരുന്നു. സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫിയും ഷിബിൻ നേടിയിട്ടുണ്ട്‌.

Previous articleനാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് വിജയിക്കുവാന്‍ 38 റൺസ്
Next articleക്യാൻസെലോ കോവിഡ് പോസിറ്റീവ്, പകരക്കാരനെ പ്രഖ്യാപിച്ച് പോർച്ചുഗൽ