കരീബിയൻ ചാമ്പ്യന്മാരായി ബാർബഡോസ്

Photo: eurosport.com
- Advertisement -

വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻഷിപ്പ് ജേതാക്കളായി ബാർബഡോസ് പ്രൈഡ്. കോറോണ വൈറസ് ബാധയെ തുടർന്ന് കരീബിയൻ റീജ്യണൽ ഫസ്റ്റ് ക്ലാസ് ചാമ്പ്യൻഷിപ്പ് നിർത്തിവെച്ചിരുന്നു. കൊറോണയെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ബോർഡിന് അവസാന രണ്ട് റൗണ്ടുകൾ നിർത്തിവെക്കേണ്ടതായി വന്നിരുന്നു. അതിനാൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ബാർബഡോസ് പ്രൈഡിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ആറ് ജയവും രണ്ട് തോൽവികളുമായിട്ടാണ് ബാർബഡോസ് പ്രൈഡ് വിജയിച്ചത്. ഇതിനെ തുടർന്ന് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ബാർബഡോസിന് ഹെഡ്ലി / വീക്സ് ട്രോഫി നൽകും. മെയ്മാസം അവസാനം വരെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് എല്ലാ മത്സരങ്ങളും മാറ്റിയെങ്കിലും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് സീരീസ് ജൂണിൽ ഓവലിൽ നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Advertisement