വംശീയതയെക്കുറിച്ച് യുവ ക്രിക്കറ്റർമാരെ ബോധവത്കരിക്കണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ട് ഡാരൻ സാമി

- Advertisement -

സമൂഹത്തിൽ നിലവിലുള്ള വംശീയതയെ കുറിച്ച് യുവ ക്രിക്കറ്റർമാരെ ബോധവത്കരിക്കാനുള്ള ശ്രമം ഐ.സി.സി നടത്തണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സാമി. ക്രിക്കറ്റിൽ മയക്കുമരുന്നിനെതിരെയും വാതുവെപ്പിനെതിരെയും ബോധവത്കരണം നടത്തുന്ന ഐ.സി.സി വംശീയതയെ കുറിച്ചും ബോധവത്കരണം നടത്തണമെന്നും സാമി ആവശ്യപ്പെട്ടു. ഐ.സി.സിയുടെ ഓൺലൈൻ സീരിസിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാമി.

ഇത് ക്രിക്കറ്റിലെ വൈവിധ്യം മനസിസിലാക്കാൻ യുവതാരങ്ങളെ സഹായിക്കുമെന്നും ഡാരൻ സാമി പറഞ്ഞു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ തന്നെ വംശീയാധിക്ഷേപം നടത്തിയതായി താരം വെളിപ്പെടുത്തിയിരുന്നു. തന്നെ ഐ.പി.എൽ താരങ്ങൾ ‘കാലു” എന്ന് വിളിച്ചതിന്റെ പേരിൽ മാപ്പ് പറയണമെന്നും സാമി ആവശ്യപ്പെട്ടിരുന്നു.

Advertisement