“സലാ ഇല്ലെങ്കിൽ ലിവർപൂൾ അറ്റാക്ക് പോര, ഒരു അറ്റാക്കിംഗ് താരത്തെ സൈൻ ചെയ്യണം”

- Advertisement -

ലിവർപൂൾ ഒരു അറ്റാക്കിംഗ് താരത്തെ കൂടെ സസൈൻ ചെയ്യണം എന്ന് ലിവർപൂൾ ഇതിഹാസം കാരഗർ. ഇന്നലെ സലായുടെ അഭാവത്തിൽ എവർട്ടണെതിരെ ലിവർപൂൾ പതറിയതാണ് കാരഗർ ഇത്തരമൊരു പ്രതികരണം നടത്താൻ കാരണമായത്. ഇന്നലെ ഒരു ഗോൾ പോലും നേടാൻ ലിവർപൂളിനായിരുന്നില്ല. ലിവർപൂളിന്റെ അറ്റാക്കിംഗ് 3 ലോകത്തെ ഏറ്റവും മികച്ചതാണെന്നതിൽ സംശയമില്ല എന്നു പറഞ്ഞ കാരഗർ എന്നാൽ ഇവരിൽ ഏതെങ്കിലിം ഒരാളുടെ അഭാവം അറ്റാക്കിനെ തകർക്കുന്നു എന്നും പറഞ്ഞു.

മാനെ, ഫെർമീനോ, സാലാ കൂട്ടുകെട്ട് ലോകത്തെ എല്ലാ ഡിഫൻസിന്റെയും ഭീഷണി ആണ്. ഇന്നലെ സാലാ ഇല്ലാത്തതിന്റെ കുറവുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മുമ്പും ഈ പ്രശ്നമുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ സലാ ഇല്ലായിരുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്നും ലിവർപൂൾ അറ്റാക്ക് പേരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisement