യുവന്റസിന് ഇന്ന് സീരി എ ആദ്യ അങ്കം, ഗോളടിക്കാനാവത്ത പ്രശ്നം പരിഹരിക്കണം

- Advertisement -

ഇടവേള കഴിഞ്ഞ് ആരംഭിച്ച സീരി എയിൽ ഇന്നാണ് യുവന്റസിന്റെ ആദ്യ മത്സരം. ഇന്ന് രാത്രി 1.15ന് നടക്കുന്ന മത്സരത്തിൽ ബൊളോഗ്നയെ ആണ് യുവന്റസ് നേരിടുന്നത്. ഇടവേള കഴിഞ്ഞ് എത്തി കളിച്ച രണ്ടു മത്സരങ്ങളിലും ഗോളൊന്നും നേടാൻ ആവാത്തത് ആകും സാരിയുടെ ടീമിന്റെ വലിയ തലവേദന. കഴിഞ്ഞ ആഴ്ച നടന്ന കോപ ഇറ്റാലിയ സെമി ഫൈനലിലും ഫൈനലിലും ഒരു ഗോൾ പോലും യുവന്റസിന് നേടാൻ ആയിരുന്നില്ല.

ഫൈനലിൽ നാപോളിക്ക് എതിരെ പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉണ്ട്. റൊണാൾഡോയെ എവിടെ കളിപ്പിക്കണം എന്നതിലും സാരിക്ക് ആശങ്കയുണ്ട്. ഇടതു ഭാഗത്ത് അറ്റാക്കറായാണ് റൊണാൾഡോ കളിക്കാൻ ഇഷ്ടപ്പെടുന്നത് എങ്കിലും അവസാന രണ്ടു മത്സരങ്ങളിലും സെന്റർ ഫോർവേഡായാക്കി റൊണാൾഡോയെ അവതരിപ്പിക്കാൻ ആയിരുന്നു സാരിയുടെ ശ്രമം. ഈ ശ്രമം വിജയിച്ചില്ല എന്ന് തന്നെ പറയാം. ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ള യുവന്റസ് വിജയം അത്യാവശ്യമാണ്. പരാജയപ്പെട്ടാൽ അത് ലാസിയോക്ക് യുവന്റസിനെ മറികടക്കാനുള്ള അവസരമാകും.

Advertisement