ആദില്‍ റഷീദിനെ 2019 സീസണില്‍ ടീമിലെടുക്കുവാന്‍ സന്നദ്ധം: ഇയാന്‍ ബോത്തം

ആദില്‍ റഷീദിനെ 2019 കൗണ്ടി സീസണില്‍ ടീമില്‍ അവസരം നല്‍കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ഡര്‍ഹം ചെയര്‍മാന്‍ ഇയാന്‍ ബോത്തം. ആദില്‍ റഷീദ് ഈ വര്‍ഷം മുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താരം അറിയിച്ച ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലെ മികവ് മൂലം താരത്തിനു ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത് താരത്തെ അടുത്ത വര്‍ഷം ഇംഗ്ലണ്ടിനായി പരിഗണിക്കണമെങ്കില്‍ കൗണ്ടി കളിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

താരം മുമ്പ് കളിച്ചിട്ടുള്ള യോര്‍ക്ക്ഷയറുമായി അത്ര രസകരമായ ബന്ധം താരത്തിനില്ലാത്തതിനാല്‍ മറ്റൊരു കൗണ്ടിയിലേക്ക് മാറുകയെന്നതാവും ആദില്‍ റഷീദിനു മുന്നിലുള്ള ഒരു ഉപാധി. അതിനാണിപ്പോള്‍ ഇയാന്‍ ബോത്തമിന്റെ മറുപടി എത്തിയിരിക്കുന്നത്. നിലവില്‍ രണ്ടാം ഡിവിഷനിലാണ് ഡര്‍ഹം കളിക്കുന്നത്. താരത്തിന്റെ സഹായത്തോടെ ഒന്നാം ഡിവിഷനില്‍ എത്തുക എന്നത് കൂടി ഡര്‍ഹമിന്റെ ലക്ഷ്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിവാദം തീരുന്നില്ല, റാമോസിനെതിരെ രൂക്ഷ വിമർശനം നടത്തി ക്ളോപ്പ്
Next articleഇൻഡിപെൻഡൻസ് ഡേ കപ്പ്, ഐസാളിന് തോൽവിയോടെ തുടക്കം