ഇൻഡിപെൻഡൻസ് ഡേ കപ്പ്, ഐസാളിന് തോൽവിയോടെ തുടക്കം

മിസോറാം ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ഇൻഡിപെൻഡൻസ് ഡേ കപ്പിൽ ഐസാൾ എഫ് സിക്ക് പരാജയത്തോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഇലക്ട്രിക് വെങ് എഫ് സിയാണ് ഐസാളിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇലക്ട്രികിന്റെ വിജയം. ഗ്രൂപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടെ ഐസാളിന് ബാക്കിയുണ്ട്.

ഇന്നലെ നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ചാന്മാരി എഫ് സി വിജയത്തോടെ തുടങ്ങി. ബെത്ലഹേം വെങ്തലാൻ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചാന്മാരി തോൽപ്പിച്ചത്. ചാന്മാരിക്കായി ലാൽദമ്പുയിയയും ലാൽറമ്മുവാനയും ഗോളുകൾ നേടി‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദില്‍ റഷീദിനെ 2019 സീസണില്‍ ടീമിലെടുക്കുവാന്‍ സന്നദ്ധം: ഇയാന്‍ ബോത്തം
Next articleകുല്‍ദീപിന്മേല്‍ അമിത പ്രതീക്ഷയുണ്ടാകും: സഹീര്‍ ഖാന്‍