ഡുവാന്നേ ടീമിൽ, ഇന്ത്യയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡുവാന്നെ ഒളിവര്‍ ടീമിലേക്ക് തിരികെ എത്തുന്നു. 2019ൽ ആണ് താരം അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. 21 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. അതേ സമയം റയാന്‍ റിക്കൽടൺ, സിസാന്‍ഡ് മഗാല എന്നിവര്‍ക്ക് ആദ്യമായി സ്ക്വാഡിലേക്ക് വിളി ലഭിച്ചിട്ടുണ്ട്.

നെതര്‍ലാണ്ട്സിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന കാഗിസോ റബാഡ, ക്വിന്റൺ ഡി കോക്ക്, ആന്‍റിക് നോര്‍ക്കിയ തുടങ്ങിയവരെല്ലാം തിരികെ ടീമിലേക്ക് എത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യം ആണ് കൊല്‍‍പക് കരാര്‍ മതിയാക്കി ഡുവാന്നേ തിരികെ ദക്ഷിണാഫ്രിക്കയിലേക്ക് എത്തിയത്.

ദക്ഷിണാഫ്രിക്ക :Dean Elgar (captain), Temba Bavuma (vice-captain), Quinton de Kock (wicketkeeper), Kagiso Rabada, Sarel Erwee, Beuran Hendricks, George Linde, Keshav Maharaj, Lungi Ngidi, Aiden Markram, Wiaan Mulder, Anrich Nortje, Keegan Petersen, Rassie van der Dussen, Kyle Verreynne, Marco Jansen, Glenton Stuurman, Prenelan Subrayen, Sisanda Magala, Ryan Rickelton, Duanne Olivier.