രോഹിത്തും രാഹുലും ഒരു പോലെ ശാന്തര്‍, ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകും – സുനിൽ ഗവാസ്കര്‍

Rohitdravid

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുമ്പോള്‍ അത് വളരെ മികച്ചൊരു കൂട്ടുകെട്ടായിരിക്കും സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ് മുന്‍ താരം സുനിൽ ഗവാസ്കര്‍.

നാളെ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ടി20 പരമ്പര അരംഭിക്കുമ്പോള്‍ രോഹിത് – രാഹുല്‍ കൂട്ടുകെട്ടിന്റെ തുടക്കം ആണ് കുറിക്കപ്പെടുന്നത്. ഇരുവരും ശാന്ത സ്വഭാവക്കാരാണെന്നും അതിനാൽ തന്നെ ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകുമെന്നും അതിനാൽ തന്നെ ഇരുവരും തമ്മിൽ മികച്ച കൂട്ടുകെട്ടാവും ഉണ്ടാകുകയെന്നും അതിന്റെ ഗുണം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാകുമെന്നാണ് മുന്‍ താരം സുനിൽ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

Previous articleഡിബാല ബ്രസീലിന് എതിരെ കളിക്കില്ല
Next articleക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികളായി എത്തുന്നത് അയല്‍ക്കാര്‍ തന്നെ