ഡിബാല ബ്രസീലിന് എതിരെ കളിക്കില്ല

നാളെ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഡിബാല ഉണ്ടാകില്ല. താരത്തിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്നു എങ്കിലും കളിക്കാൻ ആകുമെന്നായിരുന്നു കരുതിയത്. എന്നാൽ താരം ഇറ്റലിയിലേക്ക് മടങ്ങും എന്നു അർജന്റീന ദേശീയ ടീം അറിയിച്ചു.നാളെ പുലർച്ചെ ബ്രസീലിനെ നേരിടാൻ ഇരിക്കുകയാണ് അർജന്റീന. അവർക്ക് ഏറെ നിർണായകമായ മത്സരമാണ് നാളെ നടക്കുന്നത്. നാളെ വിജയിച്ചാൽ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ലഭിക്കും. നാളെ പുലർച്ചെ 5 മണിക്കാണ് മത്സരം.

ബ്രസീൽ താരം നെയ്മറും പരിക്കേറ്റു പുറത്താണ്. താരത്തിന് നാളെ കളിക്കാൻ ആവില്ല എന്നു ബ്രസീൽ ടീം നേരത്തെ അറിയിച്ചിരുന്നു. പരിക്ക് ഭേദമായി ലയണൽ മെസ്സി നാളെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.

Previous article“ഐ സി സി ടൂർണമെന്റ് വിജയിച്ചില്ല എങ്കിലും ഇന്ത്യ ടി20യിൽ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്” – രോഹിത് ശർമ്മ
Next articleരോഹിത്തും രാഹുലും ഒരു പോലെ ശാന്തര്‍, ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകും – സുനിൽ ഗവാസ്കര്‍