“ദ്രാവിഡിന് തന്നിലുള്ള വിശ്വാസം ആണ് തന്റെ പ്രകടനത്തിന്റെ രഹസ്യം” – ചഹാർ

20210721 001723

ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ദീപക് ചഹാറിന്റെ ഇന്നിങ്സായിരുന്നു. ബാറ്റു കൊണ്ട് ചഹാറിൽ നിന്ന് ഇങ്ങനെയൊരു പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ രാഹുൽ ദ്രാവിഡ് തന്നിൽ വിശ്വസിച്ചിരുന്നു എന്നും ആ വിശ്വാസമാണ് സഹായകമായത് എന്നും ചഹാർ പ്ലയർ ഒഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.

“എല്ലാ പന്തുകളും കളിക്കാൻ രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞു. ഇന്ത്യ എയ്‌ക്കായി ഞാൻ കുറച്ച് ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായുരുന്നു, എല്ലായ്പ്പോഴും അദ്ദേഹം എന്നിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്, അത് ഒരു ഗെയിം ചേഞ്ചറായി” ചഹാർ പറഞ്ഞു.

“ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോഴും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴും ആരും സ്വപ്നം കാണുന്ന തരത്തിലുള്ള കാര്യമാണിന്നത്തെ ഇന്നിങ്സ്. രാജ്യത്തിന് വിജയം നേടിക്കൊടുക്കുക എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.” ചഹാർ പറഞ്ഞു.

ഞങ്ങൾക്ക് അതിശയകരമായ ഒരു ബാറ്റിംഗ് ലൈനപ്പ് ഉണ്ട്, അടുത്ത മത്സരങ്ങളിൽ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു