ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ അവസാന സെഷനില്‍ ക്യാച്ചുകള്‍ കൈവിട്ടതിന് പിന്നില്‍ വെളിച്ചക്കുറവ് വലിയ ഘടകം – ഡൊമിനിക് ബെസ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം ഇംഗ്ലണ്ട് ടീമിനെ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസം കളി നേരത്തെ നിര്‍ത്തുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുവാന്‍ അടുത്തപ്പോള്‍ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടിരുന്നു, ഇതിന് കാരണം വെളിച്ചക്കുറവും കൂടിയാണെന്നാണ് സ്പിന്നര്‍ ഡൊമിനിക്ക് ബെസ്സ് പറയുന്നത്. അവസാന മണിക്കൂറില്‍ പലപ്പോഴും തനിക്ക് പന്ത് കാണുവാനാകുന്നില്ലായിരുന്നുവെന്നും ഇത്തരം അവസരങ്ങളില്‍ കളി നേരത്തെ നിര്‍ത്തേണ്ടതാണെന്നാണ് തന്റെ അഭിപ്രായമെന്നും ബെസ്സ് വ്യക്തമാക്കി.

ക്യാച്ചുകള്‍ കൈവിട്ടതിനെക്കാളും അപകടകരമാണ് വാലറ്റത്തിലെ ബാറ്റ്സ്മാന്മാര്‍ ഇത്തരം ഘട്ടത്തില്‍ ജോഫ്രയെ പോലൊരു ബൗളറെ നേരിടേണ്ടി വരുന്നതെന്നും ബെസ്സ് വ്യക്തമാക്കി. ഇത് കൂടാതെ ഫീല്‍ഡര്‍മാരും ഇത്തരം സാഹചര്യത്തില്‍ അപകട സ്ഥിതിയിലാണുള്ളതെന്നും ഡൊമിനിക് ബെസ്സ് വ്യക്തമാക്കി.

ടെലിവിഷനില്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായി കാണുമെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ ഇവിടെ വളരെ ഇരുണ്ട സാഹചര്യമായിരുന്നുവെന്നും ബെസ്സ് അഭിപ്രായപ്പെട്ടു.