ബാറ്റിംഗ് തിരഞ്ഞെടുത്ത് വിരാട്, ടീമിൽ മാറ്റങ്ങളില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് കിംഗ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി. ടീമിൽ ഒരു മാറ്റവുമില്ലാതെ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് വിജയം നേടാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാം. അതേ സമയം പഞ്ചാബിന് ഇന്ന് വിജയം നേടാനായില്ലെങ്കിൽ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാകും. മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് നിരയിലുള്ളത്. സര്‍ഫ്രാസ് ഖാന്‍, മോയിസസ് ഹെന്‍റിക്സ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ഫാബിയന്‍ അല്ലെന്‍, നഥാന്‍ എല്ലിസ്, ദീപക് ഹൂഡ എന്നിവര്‍ പറത്ത് പോകുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, George Garton, Shahbaz Ahmed, Harshal Patel, Mohammed Siraj, Yuzvendra Chahal

പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Sarfaraz Khan, Shahrukh Khan, Moises Henriques, Harpreet Brar, Mohammed Shami, Ravi Bishnoi, Arshdeep Singh