ഓസ്ട്രേലിയ ക്രിക്കറ്റ് റൈറ്റ്സ് സ്വന്തമാക്കി ഡിസ്നി സ്റ്റാര്‍

Sports Correspondent

Australia
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മീഡിയ റൈറ്റ്സ് ഡിസ്നി സ്റ്റാറിന് സ്വന്തം. ക്രിക്കറ്റ് ഓസ്ട്രേലിയ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഇതോടെ ഓസ്ട്രേലിയന്‍ ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലും ഏഷ്യയിലും ഡിസ്നി സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാകും.

നിലവിൽ സോണി പിക്ചേഴ്സ് ഇന്ത്യയ്ക്കായിരുന്നു സംപ്രേക്ഷണാവകാശം. പുതിയ കരാര്‍ അടുത്ത വര്‍ഷം ആദ്യം മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഏഴ് വര്‍ഷത്തേക്കാണ് കരാര്‍.