ആദ്യ ടെസ്റ്റിനുള്ള 15 അംഗ സ്ക്വാഡില്‍ ഇടം പിടിച്ച് ദിനേശ് ചന്ദിമല്‍

- Advertisement -

ന്യൂസിലാണ്ടിനെതിരെ ഗോളില്‍ ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന ടെസ്റ്റിലേക്കുള്ള 15 അംഗ സ്ക്വാ‍ഡില്‍ ഇടം പിടിച്ച് ശ്രീലങ്കന്‍ മുന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. ഓസ്ട്രേലിയ്ക്കെതിരെ മോശം ഫോമിനെതുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ശേഷം ആറ് മാസത്തിന് ശേഷമാണ് ചന്ദിമല്‍ തിരികെ ടീമിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം 22 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അകില ധനന്‍ജയ, നിരോഷന്‍ ഡിക്ക്വെല്ല എന്നിവര്‍ക്കും ടീമില്‍ ിടം ലഭിച്ചിട്ടുണ്ട്.

കസുന്‍ രജിത, അഷിത ഫെര്‍ണാണ്ടോ, ധനുഷ്ക ഗുണതലിക, ഷെഹാന്‍ ജയസൂര്യ, ചമിക കരുണാരത്നേ, ആഞ്ചലോ പെരേര, ദില്‍രുവന്‍ പെരേര എന്നിവരെയാണ് ലങ്ക ഒഴിവാക്കിയത്.

സ്ക്വാഡ്: ദിമുത് കരുണാരത്നേ, ആഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, കുശല്‍ പെരേര, നിരോഷന്‍ ഡിക്ക്വെല്ല, ധനന്‍ജയ ഡി സില്‍വ, അകില ധനന്‍ജയ, എംബുല്‍ദേനിയ, സുരംഗ ലക്മല്‍, ലഹിരു കുമര, ഒഷാഡ ഫെര്‍ണാണ്ടോ, ലക്ഷന്‍ സണ്ടകന്‍, വിശ്വ ഫെര്‍ണാണ്ടോ

Advertisement