കനത്ത മഴ, നെഹ്രു ട്രോഫി വള്ളംകളി മാറ്റിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെഹ്രു ട്രോഫി വള്ളംകളി മാറ്റിവെക്കാൻ തീരുമാനിച്ചു. നാളെ പുന്നമടക്കായലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവെച്ചത്. കഴിഞ്ഞ വർഷവും പ്രളയം കാരണം നെഹ്രു ട്രോഫി മാറ്റിവെച്ചിരുന്നു.ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പുതുക്കിയ തീയ്യതി പിന്നീടറിയിക്കും.

കഴിഞ്ഞ തവണ ഓഗസ്റ്റിൽ മാറ്റിവെച്ച വള്ളകളി പിന്നീട് നവംബറിൽ ആയിരുന്നു നടത്തിയത്. ഇത്തവണയും നവംബറിലേക്ക് മാറ്റിവെക്കാൻ ആണ് സാധ്യത. 67അ മത് നെഹ്റു ട്രോഫി ആയിരുന്നു ഇത്തവണ നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരും എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു‌.