ബെംഗളൂരു എഫ് സിയിയുടെ ഗോൾകീപ്പർ നോർത്ത് ഈസ്റ്റിൽ

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സീസണ് വേണ്ടി ഒരു ഗോൾകീപ്പറെ കൂടെ ടീമിൽ എത്തിച്ചു. മുൻ ബെംഗളൂരു എഫ് സി താരമായിരുന്ന സോറം പോയ്റെ ആണ് നോർത്ത് ഈസ്റ്റ് എഫ് സിയുമായി കരാറിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയിൽ ഉണ്ടായിരുന്നു എങ്കിലും അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ബെംഗളൂരു എഫ് സിയിൽ മുമ്പ് 2013 മുതൽ 2015 വരെയും സോറം കളിച്ചിരുന്നു.

മോഹൻ ബഗാനും എ ടി കെ കൊൽക്കത്തയ്ക്കും ഡെൽഹി ഡൈനാമോസിന് വേണ്ടിയും താരം മുമ്പ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുഭാഷിഷ് റോയ് ചൗധരിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തിരുന്നു.

Advertisement