രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക, അഞ്ച് റണ്‍സ് ലീഡ്

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാണ്ടറേഴ്സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 150/4 എന്ന നിലയില്‍ ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ 302 റണ്‍സിന് ഓള്‍ഔട്ട് ആക്കുമ്പോള്‍ 145 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശ്രീലങ്കയ്ക്ക് മത്സരത്തില്‍ ഇപ്പോള്‍ അഞ്ച് റണ്‍സ് ലീഡുണ്ട്.

91 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും 18 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്. ലുംഗിസാനി ഗിഡി കുശല്‍ പെരേരയെ പുറത്താക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമാണ് ലങ്ക നേടിയത്. ലഹിരു തിരിമന്നേയും ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത് തിരിമന്നേയെയും(31) കുശല്‍ മെന്‍ഡിസിനെയും പുറത്താക്കി ഗിഡി വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി.

ആന്‍റിക് നോര്‍ക്കിയ മിനോദ് ബാനുകയെ പുറത്താക്കിയതോടെ മത്സരത്തില്‍ ലങ്ക 109/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് 41 റണ്‍സ് കൂട്ടുകെട്ടാണ് കരുണാരത്നേ-ഡിക്ക്വെല്ല കൂട്ടുകെട്ട് നേടിയത്.

Advertisement