ഈ വിജയം നാട്ടിലെ ജനങ്ങള്‍ക്ക് – ദിമുത് കരുണാരത്നേ

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റിലെ വിജയം തങ്ങള്‍ നാട്ടിലെ ജനങ്ങള്‍ക്ക് നൽകുന്നുവെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ശ്രീലങ്ക ഉയര്‍ന്നു.

നാട്ടില്‍ വിഷമ സ്ഥിതിയിലൂടെ കടന്ന് പോകുന്ന ജനങ്ങള്‍ക്കായി തങ്ങള്‍ ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് ദിമുത് കരുണാരത്നേ. കഴി‍ഞ്ഞ കുറച്ച് വര്‍ഷമായി ടെസ്റ്റ് ടീം എന്ന നിലയിൽ ശ്രീലങ്ക മികച്ച് നിൽക്കുന്നുണ്ടെന്നും ഇനിയുള്ള കാലങ്ങളിൽ തങ്ങള്‍ ഇത് പോലെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും ദിമുത് വ്യക്തമാക്കി.