ജനസാഗരത്തിന് മുന്നിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സഞ്ജു സാംസൺ

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ അഹമ്മദാബാദിലെ ജനസാഗരത്തിന് മുന്നിൽ ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട രാജസ്ഥാന് ഇത് രണ്ടാം അവസരമാണെങ്കില്‍ എലിമിനേറ്ററിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തകര്‍പ്പന്‍ വിജയം ആണ് റോയൽ ചലഞ്ചേഴ്സ് രണ്ടാം ക്വാളിഫയറിലേക്ക് എത്തിച്ചത്.

ടോസ് നഷ്ടമായെങ്കിലും താന്‍ ബാറ്റിംഗ് തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസി വ്യക്തമാക്കിയത്. മാറ്റങ്ങളില്ലാതെയാണ് സഞ്ജുവും സംഘവും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ബാംഗ്ലൂര്‍ നിരയിലും മാറ്റങ്ങളില്ല.