“ധോണി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് റിഷഭ് പന്തിന് അവസരം ലഭിച്ചത്”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്.  മഹേന്ദ്ര സിംഗ് ധോണിയും സെലക്ഷൻ കമ്മിറ്റി ഈ കാര്യത്തിൽ ചർച്ച നടത്തിയെന്നും തുടർന്നാണ് ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിന് അവസരം നൽകാൻ തീരുമാനിച്ചതെന്നും പ്രസാദ് വ്യക്തമാക്കി.

റിഷഭ് പന്തിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി മാറിയ കെ.എൽ രാഹുലിന്റെ പ്രകടനത്തെയും എം.എസ്.കെ പ്രസാദ് അഭിനന്ദിച്ചു. കെ.എൽ രാഹുലിന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങൾ എല്ലാം താരം മികച്ച രീതിയിൽ കളിച്ചുവെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയെ പോലെയൊരു വിക്കറ്റ് കീപ്പർക്ക് പകരമാവുക എളുപ്പമല്ലെന്നും എന്നാൽ ഈ സമ്മർദ്ദങ്ങളെ അതിജീവിച്ച് കെ.എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

ഈ വർഷത്തെ ഐ.പി.എല്ലിൽ കൂടി ക്രിക്കറ്റിലേക്ക് ധോണി തിരിച്ചുവരാനിരിക്കെയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചത്.