2019 ലോകകപ്പിന് ശേഷം ധോണി വിരമിക്കണമായിരുന്നെന്ന് ഷൊഹൈബ് അക്തർ

- Advertisement -

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കണമായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ധോണി എന്ത്‌കൊണ്ടാണ് തന്റെ വിരമിക്കൽ ഇത്രയും കാലം വൈകിപ്പിച്ചതെന്ന് തനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലെന്നും അക്തർ പറഞ്ഞു. ധോണി തന്റെ കഴിവിന്റെ പരമാവധി ക്രിക്കറ്റിന് വേണ്ടി നൽകിയെന്നും ധോണിക്ക് മാന്യതയോട് കൂടിയ ഒരു യാത്രയപ്പ് വേണമെന്നും അക്തർ പറഞ്ഞു. ലോകകപ്പിന് ശേഷം ധോണി വിരമിക്കേണ്ടതായിരുന്നെന്നും എന്നാൽ എന്ത് കൊണ്ട് ഇത്ര കാലം വിരമിക്കൽ വലിച്ചുനീട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അക്തർ പറഞ്ഞു.

ഇന്ത്യ ധോണിക്ക് വളരെ മാന്യമായ വിടവാങ്ങൽ നൽകണമെന്നും ഇന്ത്യക്കായി ലോകകപ്പും മറ്റു പല അത്ഭുതങ്ങളും ധോണി കാണിച്ചിട്ടുണ്ടെന്നും അക്തർ പറഞ്ഞു. ധോണി വളരെ നല്ല വ്യക്തിയാണെന്നും എന്നാൽ നിലവിൽ ധോണി എവിടെയോ കുടുങ്ങി കിടക്കുകയാണെന്നും അക്തർ പറഞ്ഞു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

Advertisement