“ധോണിയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ” – രോഹിത് ശർമ്മ

- Advertisement -

ധോണിയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ധോണിയുടെ ക്ഷമയാണ് ധോണിയെ ഇത്ര മികച്ച ക്യാപ്റ്റൻ ആക്കിയത് എന്നും രോഹിത് പറഞ്ഞു. ക്ഷമ ഉള്ളത് കൊണ്ടാണ് സമയമെടുത്ത് പക്വതയുള്ള തീരുമാനങ്ങൾ എടുക്കാൻ ധോണിക്ക് എപ്പോഴും ആകുന്നത്. രോഹിത് ശർമ്മ പറഞ്ഞു‌. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റനാണ് ധോണി. രോഹിത് പറഞ്ഞു‌

മൂന്ന് ഐ എസി സി ചാമ്പ്യൻഷിപ്പുകളും മൂന്ന് ഐ പി എൽ കിരീടവും നേടിയിട്ടുള്ള ക്യാപ്റ്റനാണ് ധോണി. അത് ധോണിയുടെ കൂൾ മനോഭാവം കൊണ്ടാണ് എന്നും രോഹിത് പറഞ്ഞു. യുവ താരങ്ങളെ ധോണി കൈകാര്യം ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ മികവ് കാണിക്കും എന്നും ഇന്ത്യൻ ഓപണർ പറഞ്ഞു. യുവതാരങ്ങളുടെ തോളിൽ കയ്യിട്ട് അവരുടെ സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് ധോണിക്ക് ഉണ്ട് എന്നും രോഹിത് പറഞ്ഞു.

Advertisement