“ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ കളി ആരാധകർക്ക് വേണ്ടി”

- Advertisement -

ഇനി കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ആരാധകർക്ക് വേണ്ടിയാണ് എന്ന് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ഒഗ്ബെചെ. സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇനി ആരാധകരെ സന്തോഷിപ്പിക്കാാൻ വേണ്ടിയാകും കളിക്കുന്നത് എന്നാണ് ക്യാപ്റ്റൻ പറഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെതിരെ ഹാട്രിക്കുമായി ഒറ്റയ്ക്ക് പൊരുതി നോക്കി എങ്കിലും ഒഗ്ബെചെയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നൽകാൻ ആയിരുന്നില്ല.

ഇനി നോർത്ത് ഈസ്റ്റിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. നോർത്ത് ഈസ്റ്റിനെതിരെ വിജയിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷ എന്ന് ഒഗ്ബെചെ പറഞ്ഞു. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി വിജയിക്കണം. അവർ ഈ ടീമിൽ നിന്ന് കൂടുതൽ നല്ല സമ്മാനങ്ങൾ അർഹിക്കുന്നു എന്നും ഒഗ്ബെചെ പറഞ്ഞു. ടീം എത്രയും പെട്ടെന്ന് വിജയവഴിയിൽ എത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Advertisement