ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി പന്ത്!!!

- Advertisement -

മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു റെക്കോർഡ് ഇന്നത്തെ മത്സരത്തോടെ തകർന്നു. ട്വി20യിലെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും വലിയ സ്കോർ എന്ന റെക്കോർഡ് ഇനി റിഷബ് പന്തിന് സ്വന്തമായി. ഇന്ന് വെസ്റ്റിൻഡീസിനെതിരായി നടന്ന മൂന്നാം ട്വി20യിൽ ആണ് പന്ത് റെക്കോർഡ് ഇട്ടത്. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്സ് ആയിരുന്നു പന്തിന്തേത്.

പന്ത് ഇന്ന് പുറത്താകെ 65 റൺസ് ആണ് എടുത്തത്. ഇത് ഒരു അന്താരാഷ്ട്ര ട്വി20 മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോറാണ്. ഇതുവരെ ധോണിയുടെ 56 റൺസ് ആയിരുന്നു ഉയർന്ന സ്കോർ. ധോണി ആകെ രണ്ട് ട്വി20 50കൾ മാത്രമേ ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളൂ. പന്തിന് ഇതിനകം തന്നെ രണ്ട് ട്വി20 അർധ സെഞ്ച്വറികൾ ആയിക്കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും ധോണി തന്നെയാണ് ഏറ്റവും വലിയ ഇന്നിങ്സ് കളിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ.

Advertisement