“ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ധോണി മാത്രം ആണ് തനിക്ക് മെസേജ് അയച്ചത്, ടിവിയിൽ ഇരുന്ന് ഉപദേശിക്കാൻ കുറേ പേർ കാണും” – കോഹ്ലി

മഹേന്ദ്ര സിങ് ധോണിയുമായി തനിക്ക് വലിയ ബന്ധമാണ് ഉള്ളത് എന്ന് വിരാട് കോഹ്ലി. താൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞ സമയത്ത് തനിക്ക് മെസേജ് അയച്ചത് ധോണി മാത്രമായിരുന്നു. നിരവധി ആൾക്കാരുടെ അടുത്ത് തന്റെ നമ്പർ ഉണ്ടായിരുന്നു. എന്നിട്ട് വേറെ ഒരാളും ഒരു മെസേജ് പോലും അയച്ചില്ല. കോഹ്ലി പറഞ്ഞു‌.

ധോണി തനിക്ക് സ്പെഷ്യൽ ആണ്. ടിവിയിൽ ഇരുന്ന് ഉപദേശിക്കാനും നിർദ്ദേശങ്ങൾ തരാനും കുറേ പേർ ഉണ്ടാകും. പക്ഷെ നേരിട്ട് സംസാരിക്കുന്നവർ ആണ് വേണ്ടത്. കോഹ്ലി പറഞ്ഞു. അവർക്ക് പറയാനുള്ളത് നേരിട്ട് പറയാമല്ലോ എന്ന് കോഹ്ലി ചോദിക്കുന്നു. തനിക്ക് ധോണിയുമായി പ്രത്യേക കണക്ഷൻ ഉണ്ടെന്നും അത് ചില പ്രത്യേക മനുഷ്യരോട് മാത്രമെ തോന്നു എന്നും കോഹ്ലി പറഞ്ഞു.