ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചു, എംഎസ് ധോണി ഇരു ടീമുകളുടെയും നായകന്‍

ഈ ദശാബ്ദത്തിലെ ഐസിസിയുടെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചു. ഇരു ടീമുകളുടെയും ക്യാപ്റ്റനായി തിരഞ്ഞെടുത്തത് എംഎസ് ധോണിയെയാണ്. ജനുവരി 2011 മുതല്‍ ഒക്ടോബര്‍ 7 2020 വരെയുള്ള പ്രകടനങ്ങളെ പരിഗണിച്ചാണ് ഈ ടീമുകളുെ പ്രഖ്യാപനം.

ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിവര്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ടി20യില്‍ ഈ മൂന്ന് താരങ്ങള്‍ക്കൊപ്പം ജസ്പ്രീത് ബുംറ കൂടി ഇടം നേടി.

ഏകദിന ടീം: രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഷാക്കിബ് അല്‍ ഹസന്‍, എംഎസ് ധോണി, ബെന്‍ സ്റ്റോക്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍, ലസിത് മലിംഗ

ടി20 സ്ക്വാഡ്: രോഹിത് ശര്‍മ്മ, ക്രിസ് ഗെയില്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍, എംഎസ് ധോണി, കൈറണ്‍ പൊള്ളാര്‍ഡ്, റഷീദ് ഖാന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

Previous articleശ്രീലങ്കന്‍ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തി സിപാംല, ദക്ഷിണാഫ്രിക്കയില്‍ ലങ്ക നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍
Next articleവിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക