ധോണിക്ക് മികച്ച വിടവാങ്ങൽ നൽകണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ഷൊഹൈബ് അക്തർ

- Advertisement -

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര ധോണിക്ക് ബി.സി.സി.ഐ മികച്ച ഒരു വിടവാങ്ങൽ നൽകണമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ധോണിക്ക് ഒരു വിടവാങ്ങൽ മത്സരം ഉണ്ടാവുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ അത് ഉണ്ടായില്ലെന്നും അക്തർ പറഞ്ഞു.

ധോണിയെ പോലെയൊരു ഇതിഹാസം സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ധോണിക്ക് വേണ്ടി ബി.സി.സി.ഐ ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കണമെന്നും അക്തർ ആവശ്യപ്പെട്ടു. ഈ വർഷം തന്നെ ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് നടന്നിരുന്നെങ്കിൽ ധോണി അത് കളിക്കുമായിരുന്നെന്നും ടി20 ലോകകപ്പ് മാറ്റിവെച്ചതുകൊണ്ടാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതെന്നും അക്തർ പറഞ്ഞു.

Advertisement