“ഈ പ്രകടനങ്ങൾ പോര” – ബ്രൂണൊ ഫെർണാണ്ടസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ പുറത്തായതിന്റെ നിരാശ പങ്കുവെച്ച് പോർച്ചുഗീസ് താരം ബ്രൂണൊ ഫെർണാണ്ടസ്. സെവിയ്യക്ക് എതിരെ നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. പക്ഷെ ഫുട്ബോളിൽ അത് പോര. വിജയിക്കാൻ പറ്റണം. അതാവാത്തത് കൊണ്ട് ഈ പ്രകടനങ്ങളിൽ ഒരു കാര്യവുമില്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ അത് കിരീടത്തിന് വേണ്ടിയാകണം. ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

കിരീടം ഒന്നും നേടാത്തത് കൊണ്ട് തന്നെ ഇത് ഒരു നല്ല സീസണായി താൻ കരുതുന്നില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മത്സരത്തിനിടെ സഹതാരം ലിൻഡെലോഫുമായി ബ്രൂണോ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ആ സംഭവം സ്വാഭാവികം മാത്രമാണെന്നും ഫുട്ബോൾ ഗ്രൗണ്ടിൽ ഇത് സംഭവിക്കും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഇനി വിശ്രമിച്ച് അടുത്ത സീസണു വേണ്ടി ഒരുങ്ങേണ്ട സമയമാണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Advertisement