ലങ്കയിൽ ഇന്ത്യയെ നയിക്കുവാന്‍ സാധ്യത കൂടുതല്‍ ശിഖര്‍ ധവാന്‍, ഇന്ത്യന്‍ ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ്

ശ്രീലങ്കന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനായിരിക്കും നയിക്കുക എന്ന് റിപ്പോര്‍ട്ടുകൾ. ടീം പ്രഖ്യാപനം അടുത്താഴ്ച നടക്കാനിരിക്കവേ ലഭിയ്ക്കുന്ന അഭ്യൂഹങ്ങള്‍ പ്രകാരം ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറി തിരികെ എത്തുന്നത് സാധ്യമല്ലാത്തതിനാൽ ധവാനെ ക്യാപ്റ്റന്‍സി ദൗത്യം ഏല്പിക്കുമെന്നാണ് അറിയുന്നത്. പരമ്പരയിൽ ആറ് മത്സരങ്ങളാണുള്ളത്. മൂന്ന് വീതം ടി20യും ഏകദിനങ്ങളുമുള്ള പരമ്പരയിൽ രാഹുല്‍ ദ്രാവിഡാണ് കോച്ചായി എത്തുന്നത്.

ഇന്ത്യൻ ടീമിനായുള്ള ക്യാമ്പ് ബാംഗ്ലൂരിൽ നടത്താമെന്നാണ് ബിസിസിഐ തീരുമാനിച്ചതെങ്കിലും കോവിഡ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അത് സാധ്യമായേക്കില്ല. ജൂലൈ 13ന് ആണ് ആദ്യ ഏകദിനം. ദ്രാവിഡിന്റെ കീഴിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ അംഗങ്ങളാവും ശ്രീലങ്കയിൽ സപ്പോര്‍ട്ട് സ്റ്റാഫായി പ്രവര്‍ത്തിക്കുക.

Previous articleകോപ അമേരിക്ക ബ്രസീലിൽ നടത്തുന്നതിൽ എതിർപ്പ്, പക്ഷെ ബഹിഷ്കരിക്കില്ല എന്ന് ബ്രസീൽ താരങ്ങൾ
Next articleകോപ അമേരിക്ക കോടതിയിൽ, സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് ബ്രസീൽ പ്രതിപക്ഷം